 |
| മൌനം പറയുന്നത് |
എന്റെ നിറഞ്ഞ വാചാലതകള്‍ക്കിടയിലും
കനത്ത മൌനത്തിന്റെ ഇടനാഴികളുണ്ട്.
എന്റെ വിരിഞ്ഞ പുഞ്ചിരിക്കിടയിലും
ഖനീഭവിച്ച ദു:ഖത്തിന്റെ വിരല്‍പ്പാടുകളുണ്ട്.
വാക്കുകളുടെ ചിറകൊടിയുമ്പോള്‍
ചിരിയുടെ നിറം മങ്ങുമ്പോള്‍
ഓര്‍മ്മകളുടെ ചിതല്‍പ്പുറ്റിലേക്ക്
ഞാന്‍ നുഴഞ്ഞു കയറുന്നു.
മൌനത്തിന്റെ ചത്ത വിത്തുകള്‍ അവിടെയുപേക്ഷിച്ച്
പുതിയ ചിന്തകളുടെ മൊഴിത്തിളക്കവുമായി
വർത്തമാനത്തിലേക്കു ഞാൻ തിരികെയെത്തുന്നു.