മൌനം പറയുന്നത്
Posted by![]() |
| മൌനം പറയുന്നത് |
എന്റെ നിറഞ്ഞ വാചാലതകള്‍ക്കിടയിലും
കനത്ത മൌനത്തിന്റെ ഇടനാഴികളുണ്ട്.
എന്റെ വിരിഞ്ഞ പുഞ്ചിരിക്കിടയിലും
ഖനീഭവിച്ച ദു:ഖത്തിന്റെ വിരല്‍പ്പാടുകളുണ്ട്.
വാക്കുകളുടെ ചിറകൊടിയുമ്പോള്‍
ചിരിയുടെ നിറം മങ്ങുമ്പോള്‍
ഓര്‍മ്മകളുടെ ചിതല്‍പ്പുറ്റിലേക്ക്
ഞാന്‍ നുഴഞ്ഞു കയറുന്നു.
മൌനത്തിന്റെ ചത്ത വിത്തുകള്‍ അവിടെയുപേക്ഷിച്ച്
പുതിയ ചിന്തകളുടെ മൊഴിത്തിളക്കവുമായി
വർത്തമാനത്തിലേക്കു ഞാൻ തിരികെയെത്തുന്നു.




24 അഭിപ്രായങ്ങള്‍:
കൊള്ളാം.. ചുരുക്കി പറഞ്ഞാല്‍ എല്ലാം ഉള്ളിലൊതുക്കി പുറത്തു പുഞ്ചിരി പുതച്ചിരിക്കുന്നു.. ഒപ്പം വരും നാളെകള്‍ നല്ലതാവും എന്ന പ്രതീക്ഷയും..ഇഷ്ട്ടപെട്ടു.
മൌനത്തിന്റെ ചത്ത വിത്തുകള്‍ അവിടെ ഉപേക്ഷിച്ച്
പുതിയ ചിന്തകളുടെ മൊഴിത്തിളക്കവുമായി
വർത്തമാനത്തിലേക്കു ഞാൻ തിരികെയെത്തുന്നു.
kavitha atrakku manassilaavilla enkilum nannaayittundu varikal ....
വര്‍ത്തമാന കാലത്തേക്ക് വരൂ സഹോദരാ സ്വാഗതം
മൌനത്തിന്റെ ചത്ത വിത്തുകള്‍ അവിടെ ഉപേക്ഷിച്ച്
പുതിയ ചിന്തകളുടെ മൊഴിത്തിളക്കവുമായി
വർത്തമാനത്തിലേക്കു ഞാൻ തിരികെയെത്തുന്നു.
ആശംസകള്‍...
ചത്ത വിത്തുകള്‍ ഉപേക്ഷിക്കാം.
പുതിയ ചിന്തകളിലൂടെ മുന്നോട്ട്..
വരികളും ചിത്രവും മൌനം ഭേദിച്ചിരിക്കുന്നു.
"വാക്കുകളുടെ ചിറകൊടിയുമ്പോള്‍
ചിരിയുടെ നിറം മങ്ങുമ്പോള്‍
ഓര്‍മ്മകളുടെ ചിതല്‍പ്പുറ്റിലേക്ക്
ഞാന്‍ നുഴഞ്ഞു കയറുന്നു."
വരികള്‍ സംസാരിക്കുന്നു.
നൂറു വാക്കുകളേക്കാള്‍ ശക്തമാണ് ഒരു നിമിഷത്തെ മൌനം.
എന്റെ വിരിഞ്ഞ പുഞ്ചിരിക്കിടയിലും
ഘനീഭവിച്ച ദു:ഖത്തിന്റെ വിരല്‍പ്പാടുകളുണ്ട്...
ആയതിവിടെ കാണുവനും സാധീക്കുന്നു ..സോദരാ...
കൊള്ളാം....
വര്‍ത്തമാനത്തില്‍ ജീവിക്കുക!
പാച്ചൂ... മനസ്സിന്റെ ആഴങ്ങളില്‍ നിന്ന് നിര്‍ഗമിക്കുന്ന ഈ വിഷാദഗീതത്തിന് മുന്നില്‍ ഞാന്‍ ശിരസ്സ് കുനിക്കുന്നു... വേറൊന്നും പറയാനില്ല...
“വാക്കുകളുടെ ചിറകൊടിയുമ്പോള്‍
ചിരിയുടെ നിറം മങ്ങുമ്പോള്‍
ഓര്‍മ്മകളുടെ ചിതല്‍പ്പുറ്റിലേക്ക്
ഞാന്‍ നുഴഞ്ഞു കയറുന്നു..“
മനോഹരം!
പുതിയ ചിന്തകളിലൂടെ മുന്നോട്ട്.. :)
ചിലപ്പോയെല്ലാം മൗനവും വാചാലമാകാറുണ്ട്.
വാചാലതക്കിടയിൽ മൗനവും പുഞ്ചിരിക്കിടയിൽ ദു:ഖവും.....
എല്ലാ ആശംസകളും
ആശംസകൾ..
വളരെ ശരിയാണ്. നിറഞ്ഞ വാചാലതക്കിടയിലും കനത്ത മൌനം ഉണ്ട്. പുതിയ ചിന്തകളുടെ മൊഴിതിളക്കം കണ്ടു.
നല്ല ശുഭസൂചകമായ ചിന്ത.
ഫൈസല്‍ ബാബുമോന് ആശംസകള്‍!
forget the past, live in the presents & estimate the futer......all the best.....
നിന്റെ മൗനവും മൊഴിയും
ഹൃത്തിന്റെ ഉള്‍വിളികളെന്നറിയുന്നു,
സുഹൃത്തേ....
നിന്റെ സഹയാത്രികനായുണ്ടാവുമെന്നറിയുക, എന്നും!!!!
നല്ല കവിതകള്‍ക്കായി കാത്തിരിക്കുന്നു...
ആത്മാവില്‍ നിന്ന് വാക്കുകള്‍ നേരിട്ടാണെന്ന് മനസ്സിലാകുന്നുണ്ട്.
നല്ല വഴക്കമുള്ള ഭാഷ.
ആശംസകള്‍....
നല്ല വരികള്‍ ..എല്ലാ ആശംസകളും നേരുന്നു
വാക്കുകളുടെ ചിറകൊടിയുമ്പോള്‍
ചിരിയുടെ നിറം മങ്ങുമ്പോള്‍
ഓര്‍മ്മകളുടെ ചിതല്‍പ്പുറ്റിലേക്ക്
ഞാന്‍ നുഴഞ്ഞു കയറുന്നു..............മനോഹരമായ വരികള്‍ .എല്ലാ ആശംസകളും !
Nalla vakkukal.. eviteyo oru nullu dhukham..
Nalla vakkukal.. eviteyo oru nullu dhukham..
Post a Comment