,
 |
| നിയോഗം |
നീ പിടിവിട്ട കൈകളിൽ
ഏകാന്തതയുടെ മഞ്ഞുറയുന്നു.
എന്റെ മനസ്സിന്റ അനാഥത്വം
എന്നെ ഏകാകിയാക്കുന്നു..
ഉപേക്ഷിക്കപ്പെട്ടൊരു നഗരത്തിന്റെ
വിജനതയിലെന്ന പോലെ
എന്റെ ആത്മാവ് വഴി കറങ്ങുന്നു.
കൈയ്യൊഴിഞ്ഞ പ്രണയവും
പിടിവിട്ട കിനാക്കളും
എന്റെ പിഴയായ്, ശിരോലിഖിതമായ്
എന്നെ വേട്ടയാടുന്നു.
29 അഭിപ്രായങ്ങള്‍:
ആഞ്ഞടിച്ച സുനാമിതിരമാലകളില്‍ സാങ്കേതിക വിദ്യയുടെയും ജീവിതനിലവാരത്തിന്റേയും ഉത്തുംഗശൃംഗങ്ങള്‍ ഒരു ചീട്ടുകൊട്ടാരം പോലെ തകര്ന്നടിയുന്നത് അവിശ്വസനീയതയോടെ വീക്ഷിയ്ക്കുമ്പോളും അതിനു നിദാനമായ യാഥാര്ത്ഥ്യങ്ങള്‍ കണ്ടില്ലെന്നു നടിയ്ക്കാം... കണ്ണടയ്ക്കാം,.. വിശദീകരണങ്ങളുമായി വിദഗ്ദര്ക്ക് ഉരുണ്ടുകളിയ്ക്കാം......
പക്ഷെ മനസ്സിലെ മോഹങ്ങളും സ്വപ്നങ്ങളും ഉച്ചസ്ഥായില്‍ വിരാജിയ്ക്കുന്ന പ്രായത്തില്‍ അപ്രതീക്ഷിതമായി ആഞ്ഞടിയ്ക്കുന്ന വിധിയുടെ തിരമാലകള്‍ അതെല്ലാം തകര്ത്തെറിയുമ്പോള്‍ എന്തു വിശദികരണമാണ് നല്കാന്‍ കഴിയുക അല്ലെ !
നിയോഗം.. യോഗം.. മുജന്മകര്മ്മഫലം.. ഇങ്ങിനെയിങ്ങിനെ അവസരങ്ങള്ക്കൊത്തു പ്രയോഗിയ്ക്കുവാന്‍ ചന്തമുള്ള വാക്കുള്‍ ഏറേയുണ്ട് നമ്മുടെ നിഘണ്ടുവില്‍... പക്ഷെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങാനും അനുഭവിച്ചു തീര്ക്കാനും ഒരു ജന്മം മാത്രം, ഒരേ ഒരു ജന്മം... മനുഷ്യജന്മം .!
എഴുതു പാച്ചു, തുടര്ന്നും എഴുതു... ആ മനസ്സ് മനോഹരമായ വാക്കുകളാക്കി മാറ്റി ബൂലോകര്ക്കു പകര്ന്നു നല്കു ... അവിടെയും ഉണ്ടാകും പാച്ചു, നമുക്കറിയാത്ത ഒരു പാടാത്മാക്കള്‍, ഒരു നല്ല വാക്കും, ഇത്തിരി സ്നേഹജലവും തേടി അലയുന്ന മനുഷ്യജന്മങ്ങള്‍..!
എല്ലാം നിയോഗം...
നിയോഗത്തെ മാറി കടക്കാം ..ദൃഡമായ ആത്മവിശ്വാസം മതി
എഴുതൂ ...ആശംസകള്‍ !!!
ജപ്പാനിലെ ദുരന്തങ്ങള്‍ക്ക് മുന്നിലാണ് നമ്മളിപ്പോള്‍. പ്രാര്‍ഥിക്കാന്‍ മാത്രമേ നമുക്ക് കഴിയൂ..
എല്ലാം നിയോഗം മാത്രം എന്ന് സമാധാനിക്കാനേ കഴിയൂ..,
നമ്മില്‍ ചിലര്‍ക്ക് ദൈവം കൊടുക്കുന്നതും ഈ നിയോഗം തന്നെ.അത് മനസ്സിന്‍റെ ഉള്ളറകളില്‍ സുനാമിത്തിരകള്‍ സൃഷ്ടിക്കുന്നു.ഹൃദയാന്തര്‍ഭാഗത്ത് ഭൂകമ്പങ്ങള്‍ ഉണ്ടാക്കി തകര്‍ക്കാന്‍ നോക്കുന്നു.
എന്നിട്ടും പിടിച്ചു നില്‍ക്കുന്നു അവര്‍.
പ്രാര്‍ത്ഥനകള്‍ കൊണ്ട് നേടിയ ശക്തികൊണ്ട് ജീവിതം
ജീവിച്ചു തീര്‍ക്കുന്നു,
പ്രാര്‍ഥിക്കുക..ആത്മവിശ്വാസവും പ്രതിഭയും ഇഷ്ട്ടം പോലെ കയ്യിലുണ്ടല്ലോ..,
നല്ല നല്ല സൃഷ്ടികള്‍ താങ്കളില്‍ നിന്നുണ്ടാകട്ടെ..
ഭാവുകങ്ങള്‍..
ഒരു നിമിഷത്തില്‍ നഷ്ട്ടപ്പെടുന്നതെല്ലാം ഒരു ആയുസ്സിലും തിരിച്ചു കിട്ടുമോ?...
ഒക്കെ ഒരു നിയോഗമാണ് - ഈ ജീവിതവും അതിലെ ലാഭനഷ്ടങ്ങളും കൈവിട്ടകലുന്ന പ്രണയവും, എല്ലാം..
അതിജീവനം, അതാണ് പ്രധാനം...
ആശംസകള്‍!
നിയോഗം !
ശിരോലിഖിതം, നിയോഗം എന്തുണ്ടായാലും നമുക്ക് പറയാന്‍ അങ്ങനെയും വാക്കുകള്‍.
എന്തുണ്ടായാലും എന്ത് നിയോഗമാണെങ്കിലും സധൈര്യം നേരിടാന്‍ പൊരുതുക.
പാച്ചൂ... ഇങ്ങനെയൊക്കെയാണെങ്കിലും പാച്ചുവിന്റെ മനോധൈര്യത്തിന് മുന്നില്‍ ഞങ്ങള്‍ നമിക്കുന്നു... ഞാന്‍ പാണ്ടൊരിക്കല്‍ പറഞ്ഞിരുന്നുവല്ലോ, ശക്തിയുടെ കവി എന്നറിയപ്പെട്ടിരുന്ന ഇടശേരിയുടെ വരികള്‍ ....
എനിക്ക് രസമീ നിമ്നോന്നതമാം
വഴിക്ക് തേരിരുള്‍ പായിക്കാന്‍
ഇതേതിരുള്‍ക്കുഴി മേലുരുളട്ടെ
വിടില്ല ഞാനീ രശ്മികളെ...
ഇത് പാച്ചുവിന് മാത്രം സ്വന്തം...
ഇത്രയൊന്നും ദീര്‍ഘിപ്പിക്കണ്ടായിരുന്നു എന്ന അഭിപ്രായം എന്റെ മാത്രം അഭിപ്രായമാണെന്നു കരുതിയാല്‍ മതി
“നിയോഗം” :)
സധൈര്യം പോരാടുക... എല്ലാ ഭാവുകങ്ങളും....
www.absarmohamed.blogspot.com
എഴുതണം .. വായിക്കാന്‍ ആവേശത്തോടെ ഞങ്ങളില്ലേ പാച്ചൂ ..
nannayirikkunnu.. Evideyokkeyo Geetaanjaliye anusmarippichu...:D
ഇതാ ഈ നിമിഷമാണ് ഈ ബ്ലോഗ് സന്ദര്‍ശിച്ചത്.നല്ല രചനകള്‍ .ആശംസകള്‍
Best Wishes
ജീവിതം നല്ലതാണ്;എല്ലാ ആശംസകളും നേരുന്നു .......
നിയോഗമെന്ന് ആവര്‍ത്തിക്കുന്നതും ഒരു 'അഭയം' തേടലുതന്നെ.!
എഴുതൂ, ഇനിയും.
have no more words.... i love you dear... :)) kaanaam daa..varunnndu... :)
എന്റെ മനസ്സിന്റ അനാഥത്വം
എന്നെ ഏകാകിയാക്കുന്നു.
ആർദ്രമായ വരികൾ
പാച്ചു , ആദ്യമായാണ് ഇവിടെ എത്തുന്നത് ,ഇനിയും കാണാം .. ആശംസകള്‍
സ്നേഹപൂര്‍വ്വം ..
നന്നായിട്ടുണ്ട് ........... ബ്ലോഗില്‍ പുതിയ പോസ്റ്റ്...... അയാളും ഞാനും തമ്മില്‍ ...... വായിക്കണേ.......
ആശംസകള്‍......
എല്ലാം നിയോഗം ! കൊള്ളാം ആശംസകള്‍
കൈയ്യൊഴിഞ്ഞ പ്രണയവും
പിടിവിട്ട കിനാക്കളും
എന്റെ പിഴയായ്, ശിരോലിഖിതമായ്
എന്നെ വേട്ടയാടുന്നു
കൈയ്യൊഴിഞ്ഞ പ്രണയവും
പിടിവിട്ട കിനാക്കളും
എന്റെ പിഴയായ്, ശിരോലിഖിതമായ്
എന്നെ വേട്ടയാടുന്നു.
ഒരു ചിരിയിൽ
ഉള്ളിലെ നൊമ്പരങ്ങളുറക്കി
ഞാൻ സ്വയമോതുന്നു...
“നിയോഗം.. മനോഹരമായി വിധിയെ പകർത്തി. ആശംസകൾ
Athe nam verum vettamrugangal...
Athe nam verum vettamrugangal...
കൊള്ളാം..... നന്നായിട്ടുണ്ട്.......
ഇപ്പോൾ എന്താ എഴുതാത്തത്....??
Post a Comment