പ്രണയം

Posted by പാച്ചു


 ഞാന്‍ നിന്നെ പ്രണയിക്കുന്നത് 
നിശബ്ദമായ ഒരു പ്രാര്‍ത്ഥന പോലെയാണ്...
നീയറിയാതെ നിന്നെ പൊതിയുന്ന 
ലോലമായൊരാവരണം പോലെ...
സദാസമയവും നിന്നെ വലം വെക്കുന്ന
ഒരിളംകാറ്റ് പോലെയും !